സുരക്ഷാ ജീവനക്കാരനാണ് നവജാത ശിശുവിനെ പള്ളിയില്‍ കണ്ടെത്തിയത്. സ്ത്രീകളുടെ പ്രാര്‍ഥനാമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധയില്‍പെട്ട സുരക്ഷാ ജീവനക്കാരന്‍ വിവരം ഷാര്‍ജ പോലീസിന് കൈമാറുകയും കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഹൈലൈറ്റ്:
അല്‍ മജാസ് ഒന്നിലെ പള്ളിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്
സ്ത്രീകളുടെ പ്രാര്‍ഥനാമുറിയിലാണ് കുഞ്ഞ് ഉണ്ടായിരുന്നത്
കുഞ്ഞിനെ അല്‍ ഖാസിമി ആശുപത്രി ഐസിയുവിലേക്ക് മാറ്റി
ഷാര്‍ജ: യുഎഇയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് ഒന്നിലെ പള്ളിയിലാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത്.
പള്ളിയിലെ സ്ത്രീകളുടെ പ്രാര്‍ഥനാമുറിയിലാണ് കുഞ്ഞ് ഉണ്ടായിരുന്നത്. നവജാത ശിശുവിനെ കണ്ടെത്തിയ പള്ളിയുടെ കാവല്‍ക്കാരന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രാര്‍ഥനയ്ക്ക് പോകുമ്പോഴാണ് കുഞ്ഞിനെ കരയുന്ന നിലയില്‍ കണ്ടെത്തിയതെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഷാര്‍ജ പോലീസിന് വിവരം നല്‍കുകയായിരുന്നു. പോലീസ് പട്രോളിങ് സംഘവും ആംബുലന്‍സും സംഭവസ്ഥലത്തെത്തി.ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുട്ടിയുടെ മാതാവിനെ കണ്ടെത്താന്‍ ഷാര്‍ജ പോലീസ് അന്വേഷണം നടത്തിവരികയാണ്.
A one-day-old baby was found abandoned in a mosque in Sharjah